മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് വൈസ് പ്രസിഡണ്ട് ഹാൻ ഷെങ് ബീജിങ് വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിച്ചു. ഇന്ന് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തും. ഇലോൺ മസ്ക് (ടെസ്‌ല), ജെൻസൻ ഹുവാങ് (എൻവിഡിയ), ടിം കുക്ക് (ആപ്പിൾ) തുടങ്ങി അമേരിക്കൻ വ്യവസായ പ്രമുഖരും ട്രംപിനൊപ്പമുണ്ട്. ചൈനയിലെ ചരിത്രപ്രസിദ്ധമായ ടെംപിൾ ഓഫ് ഹെവനും ട്രംപ് സന്ദർശിക്കുന്ന ട്രംപ് വെള്ളിയാഴ്ച ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും.
ഇറാൻ യുദ്ധം, ഹോർമുസ് കടലിടുക്ക്, പുതിയ വ്യാപാര കരാറുകൾ എന്നിവ കൂടിക്കാഴ്‌ചയിൽ ചർച്ചയാകും. വ്യാപാര കാര്യങ്ങൾക്കായിരിക്കും ഏറ്റവും കൂടുതൽ മുൻഗണനയെന്നും വ്യാപാര മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ ചൈനയോട് ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. സാമ്പത്തിക തർക്കം പരിഹരിക്കാൻ ബോർഡ് ഓഫ് ട്രേഡ് രൂപീകരിച്ചേക്കും. തായ്‌വാൻ പ്രശ്‍നം, ജനാധിപത്യം – മനുഷ്യാവകാശം, ചൈനയിലെ രാഷ്ട്രീയ വ്യവസ്ഥ, വികസനത്തിനുള്ള അവകാശം എന്നിവയിൽ വിട്ടുവീഴ്‌ചയില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയം വ്യക്തമാക്കി.