ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045 രൂപയും പവന് 64,360 രൂപയുമായി. കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടുകയാണ് ചെയ്തത്.
പത്തുദിവസം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070 ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 64,200 ആയിരുന്നു.
ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.