കേരള സമാജം അൽസൂർ സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. രമേഷ് നഗർ ഭാരതീയ ഗ്രാമീണ മഹിളാ സംഘ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം നടന്ന ആഘോഷത്തിൽ വനിതാ വിഭാഗം ചെയർപേർസൺ അനില ജിതേഷ് അധ്യക്ഷത വഹിച്ചു.

സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, സോൺ ചെയർമാൻ ജയകുമാർ മേനോൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, രാധാകൃഷ്ണൻ, പി വി എൻ ബാലകൃഷ്ണൻ, വനിതാ വിഭാഗം പ്രോഗ്രാം കൺവീനർസുജ ഗോപകുമാർ,
വനിതാ വിഭാഗം കൺവീനർ വിദ്യരാജൻ, ഫിനാൻസ് കൺവീനർ സന്ധ്യ രാജേഷ്, വൈസ് ചെയർ പേഴ്സൺ പ്രീത ബാലകൃഷ്ണൻ, ശുഭ ദിനേശ് തുടങ്ങിയവർ സംബന്ധിച്ചു.

കേക്ക് മുറിച്ചും വസ്ത്രം വിതരണം ചെയ്തും മാതൃദിനാഘോഷം നടത്തി.

Related Posts