സബേർബൻ റെയിൽ പാതയിൽ സർവീസ് നടത്താനുള്ള എസി കോച്ചുകളുടെ നിർമാണത്തിന് ചെന്നൈയി ലെ ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ഐസിഎഫ്) കരാർ നൽകി. 153 എസി കോച്ചുകൾ നിർമ്മിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. സബേർബൻ്റെ നിർമ്മാണച്ചുമതലയുള്ള റെയിൽ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്മെന്റ് 3 കമ്പനി (കെ- റൈഡ്) ഐസിഎഫുമായി 1513.75 കോടി രൂപയുടെ ധാരണാപത്രം നേരത്തെ ഒപ്പിട്ടിരുന്നു. 148 കിലോമീറ്റർ വരുന്ന സബേർബൻ റെയിലിൻ്റെ ആദ്യഘട്ടം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts