പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വാടക കൊലയാളി സംഘത്തിലുള്ള ഷാർപ്പ് ഷൂട്ടർമാരാണ് ഉത്തർപ്രദേശിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ മേയ് 6 ന് രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിൽ വച്ചാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്.

അജ്ഞാതരായ തോക്കുധാരികൾ കാർ തടഞ്ഞുനിർത്തി ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ വെടിയുതിർക്കുകയായിരുന്നു.
72 മണിക്കൂറോളം ഇവർ ചന്ദ്രനാഥിനെ പിന്തുടർന്നിരുന്നതായും, പ്രൊഫഷണൽ കൊലയാളികളാണ് ഇതിന് പിന്നിലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണ് അക്രമികൾ ഉപയോഗിച്ചത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും, മമതാ ബാനർജിയെ തോൽപ്പിച്ചതിലുള്ള പകയാണെന്നുമാണ് സുവേന്ദു അധികാരി ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്.

Related Posts