പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്.
സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. സിസിടിവിയിലൂടെ കള്ളനെ കണ്ട ദീപാ വർമ്മ ബഹളം വച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.