അകാലത്തിൽ അന്തരിച്ച നടിയും ദേശീയ അവാർഡ് ജേതാവുമായ മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓർമ്മകുറിപ്പുകൾ ‘എൻ്റെ മകൾ മോനിഷ’യുടെ പ്രകാശനം ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ നടന്നു. ലിറ്റററി ഫോറവും ലൈബ്രറി ഓഫ് ബാംഗ്ലൂർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെയും (ഇസിഎ) സംയുക്തമായി ആണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി മേതിൽ ദേവികയും നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപാലസ്വാമിയും മുഖ്യാതിഥികളായി. മോനിഷ ഉണ്ണിയുടെ സിനിമകളിലെ ഗാനങ്ങൾ ഉൾക്കൊള്ളുന്ന സംഗീത സായാഹ്നവും പരിപാടിയും അരങ്ങേറി. പ്രശസ്ത ഗായകരായ രവിശങ്കറും പ്രീത കെ.വിയും സംഗീത പരിപാടിയിൽ അവതരിപ്പിച്ചു.
ഇസിഎ സാഹിത്യവേദി സഞ്ജയ് അലക്സും ഇസിഎ പ്രസിഡണ്ട് വേണു രവീന്ദ്രനും അതിഥികളെ സ്വാഗതം ചെയ്തു. ഇസിഎയുടെ ജനറൽ സെക്രട്ടറി ജയരാജ് മേനോൻ ചടങ്ങിൽ സംസാരിച്ചു.