തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ആം ആദ്‌മി പാർട്ടിയുടെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ ആണ് കേന്ദ്ര വിജിലൻസ് കമ്മിഷൻ്റെ നിർദേശം. എട്ട് ഏക്കറിലായി 40,000 സ്ക്വയർഫീറ്റിൽ നിർമ്മിച്ച വസതി ആഡംബര വസ്‌തുക്കൾ ഉപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക.

ഡൽഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.

Related Posts