ബി.ജെ.പി ബംഗളൂരു മലയാളി കൂട്ടായ്മ ജനകേസരിയുടെ യോഗം ചേർന്നു. കെ.ആർ. പുരം മുൻ കോർപ്പറേറ്റർ പി.ജെ. അന്തോണിസ്വാമിയുടെ കാര്യാലയത്തിൽ നടന്ന യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി. എം.എൽ.എ മാരായ രാജീവ് ചന്ദ്രശേഖർ, മുരളീധരൻ, ഗോപകുമാർ എന്നിവരെയും, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥികളെയും അഭിനന്ദിച്ചു.
യോഗത്തിൽ മഹാദേവപുര മണ്ഡലം പ്രസിഡണ്ടായി അജയൻ വിക്രമനെ തെരഞ്ഞെടുത്തു. കെ.ആർ.പുരം മണ്ഡലത്തിലെ അനന്തപുര വാർഡ് പ്രസിഡണ്ടായി ശശികുമാറിനെയും, വൈസ് പ്രസിഡണ്ടായി സുധാകരൻ നായരെയും, മഹാദേവപുര വാർഡ് പ്രസിഡണ്ടായി സുരേഷ്കുമാറിനെയും, എ.നാരായണപുര വാർഡ് പ്രസിഡണ്ടായി മണികണ്ഠനെയും സെക്രട്ടറിയായി ശശി പൈങ്ങാട്ടിനെയും, ഉദയനഗർ വാർഡ് പ്രസിഡണ്ടായി അനീഷിനെയും, മഹാദേവപുര വാർഡ് വൈസ് പ്രസിഡണ്ടായി ദേവദാസിനെയും, മൂന്ന് വാർഡുകളുടെ പ്രഭാരിയായി കുമാറിനെയും തെരഞ്ഞെടുത്തു. കൂടാതെ അടിയന്തര പ്രവർത്തന സേനയുടെ ഉത്തരവാദിത്വം ശശി പൈങ്ങാട്ടിനെ ഏൽപ്പിച്ചു. യോഗത്തിൽ ഗിരീഷ്കുമാർ, കെ.പി.ഉണ്ണി, ശശികുമാർ, അജയൻ, സുധാകരൻ നായർ എന്നിവർ സംസാരിച്ചു.