തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗവർണറോട് ആവശ്യപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായതുകൊണ്ട് തന്നെ ടിവികെയ്ക്ക് തന്നെയാണ് നിലവിൽ സർക്കാർ രൂപീകരിക്കാൻ അർഹതയുള്ളതെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.
“ഒരു പാർട്ടിക്കും ഭൂരിപക്ഷത്തമില്ലാത്ത സാഹച്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിക്കാൻ അവസരം കൊടുക്കേണ്ടത്. വിജയ് ആദ്യം സർക്കാർ രൂപീകരിക്കട്ടെ. എന്നിട്ട് സഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ. എന്നിട്ടും ഭൂരിപക്ഷം ഇല്ലെങ്കിൽ സ്വാഭാവികമായി രാജിവയ്ക്കേണ്ടി വരും. പലതവണയായി ഇത് തന്നെയാണ് സുപ്രീംകോടി പല സംസ്ഥാനങ്ങളിലെയും പ്രതിസന്ധി സമയത്ത് പറഞ്ഞിട്ടുള്ളത് ഒമർ അബ്ദുള്ള വ്യക്തമാക്കി.
തമിഴ്നാട്ടിൽ ടിവികെയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ടിവെകയ്ക്ക് 108 സീറ്റാണ് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.