മലയാളികളുടെ പ്രിയ നടിയും ദേശീയ അവാർഡ് ജേതാവും അനുഗ്രഹീത കലാകാരിയുമായിരുന്ന നടി മോനിഷയുടെ ജീവിതത്തിൻ്റെ നാൾവഴികളിലൂടെ സഞ്ചരിക്കുന്ന അമ്മയുടെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുകളാണ് ‘എൻ്റെ മകൾ മോനിഷ’ എന്ന ജീവചരിത്രഗ്രന്ഥം. പ്രശസ്ത നർത്തകിയും നടിയും മോനിഷയുടെ അമ്മയുമായ ശ്രീദേവി ഉണ്ണി രചിച്ച ഈ കൃതി, മകളെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞ അപൂർവ രേഖയാണ്.
ഈ പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങ് ബാംഗ്ലൂർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ECA) സാഹിത്യവേദിയും ഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 7മണിക്ക് ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ പ്രശസ്ത സിനിമാതാരങ്ങളും നർത്തകികളുമായ മേഥിൽ ദേവിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ പങ്കെടുക്കും.
മോനിഷ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീതവിരുന്നും ഉണ്ടായിരിക്കും. പ്രശസ്ത ഗായകരായ രവിശങ്കർ, പ്രീഥ കെ.വി. എന്നിവർ സംഗീതനിശയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 98457 02252