കബ്ബൺ പാർക്കിൽ 10 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ മേളയ്ക്ക് തുടക്കമായി. കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിപണി കണ്ടെത്താനും ഉപഭോക്താക്കൾക്ക് കാർബൈഡ് മുക്തമായ ജൈവ പഴങ്ങൾ ലഭ്യമാക്കാനുമാണ് മേള ലക്ഷ്യമിടുന്നത്. കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്മെൻ്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷനും സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പും സംയുക്തമായാണ് ‘മാംഗോ ആൻഡ് ജാക്ക്‌ഫ്രൂട്ട് മേള 2026’ സംഘടിപ്പിക്കുന്നത്. മാമ്പഴപ്രേമികൾക്കായി അൽഫോൻസോ, മല്ലിക, രസപുരി, സിന്ദൂര തുടങ്ങി വിവിധ ഇനങ്ങൾ മണ്ഡ്യ, രാമനഗര ജില്ലകളിൽ നിന്ന് മേളയിലെത്തിയിട്ടുണ്ട്.

ഉത്തര കന്നഡയിൽ നിന്നുള്ള ലോകപ്രശസ്തമായ ജി.ഐ ടാഗ് ലഭിച്ച ‘കരി ഇഷാദ്’ ആണ് മേളയിലെ പ്രധാന താരം. അങ്കോള താലൂക്കിൽ മാത്രം കാണപ്പെടുന്ന ഈ മാമ്പഴം അതിൻ്റെ സുഗന്ധത്തിനും നാരുകളില്ലാത്ത മധുരമേറിയ പൾപ്പിനും പേരുകേട്ടതാണ്. കൂടാതെ, അച്ചാർ നിർമ്മാണത്തിന് അനുയോജ്യമായ ‘ചൽത്തി’ എന്ന ഇനവും മേളയിലുണ്ട്.

Related Posts