തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അദ്ധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കിൽ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള അനുമതി നൽകൂവെന്ന് ഗവർണർ അറിയിച്ചു. സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ടിവികെയ്ക്ക് ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അറിയിച്ചു. നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത് എന്നാണ് റിപ്പോർട്ട്. കോൺഗ്രസ് അഞ്ച് എംഎൽമാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന് പുറമെ സ്വതന്ത്രർ ഉൾപ്പെടെ ആരൊക്കെ ടിവികെയുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന അദ്ദേഹത്തിൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് 118 എന്ന ഭൂരിപക്ഷത്തിലെത്താൻ കുറഞ്ഞത് 10 സീറ്റുകളെങ്കിലും വേണമായിരുന്നു. കോൺഗ്രസിൻ്റെ അഞ്ച് എംഎൽമാരുടെ പിന്തുണയടക്കം 112 പേരുടെ പിന്തുണ മാത്രമേ ടിവികെയ്ക്ക് നിലവിലുള്ളൂ. വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളിൽ നിന്ന് ഒന്ന് ഒഴിച്ചുനിർത്തിയാൽ ആറ് എംഎൽഎമാരുടെ പിന്തുണ ഇനിയും ആവശ്യമാണ്.

Related Posts