കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം യുഡിഎഫ് കർണാടകയുടെ സ്റ്റേറ്റ് കമ്മിറ്റി നേതൃത്വത്തിൽ ആഘോഷിച്ചു. കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് യുഡിഎഫ് നേതാക്കൾ വിജയം ആഘോഷിച്ചത്. മജസ്റ്റിക് ചിക്കൻ കൗണ്ടി ഹോട്ടലിൽ നടന്ന യോഗം യുഡിഎഫ് കർണാടക വൈസ് ചെയർമാൻ ടി സി സിറാജ് ഉദ്ഘാടനം ചെയ്തു. റഹീം ചാവശ്ശേരി, അബ്ദുൾ ലത്തീഫ് ഹാജി, അലക്സ് ജോസഫ്, ഡോക്ടർ നകുല്‍, സുബൈർ കായക്കൊടി, അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത് എന്നിവർ സംസാരിച്ചു. യുഡിഎഫ് കർണാടക ട്രഷറർ ജെയ്സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു
കേരള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ വിപുലമായ പ്രചരണ പരിപാടികൾ നേരത്തെ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കൺവെൻഷനുകൾ നടത്തുന്നതോടൊപ്പം വിവിധ അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വോട്ടർമാരെ കേരളത്തിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. ബാംഗ്ലൂരിൽ നിന്നും കേരളത്തിൻ്റെ വിവിധ മണ്ഡലങ്ങളിലേക്ക് 4000ത്തോളം വോട്ടർമാരെ ബസ് ട്രെയിൻ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ നാട്ടിലേക്ക് അയക്കുകയുണ്ടായി.
കേരളത്തിലെ യുഡിഎഫ് തരംഗത്തിൽ പങ്കാളികളായ കർണാടകയിലുള്ള എല്ലാ യുഡിഎഫ് മലയാളി വോട്ടർമാരോട് യുഡിഎഫ് കർണാടക നന്ദി അറിയിച്ചു