രാജസ്ഥാനിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥിനി റിങ്കു ഭീലാണ് മരിച്ചത്. വീടിന് സമീപത്ത് നിൽക്കുമ്പോഴായിരുന്നു ഒരു കൂട്ടം തെരുവുനായ്ക്കൾ ചേർന്ന് റിങ്കുവിനെ ആക്രമിച്ചത്.
നായ്ക്കൾ റിങ്കുവിൻ്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കടിച്ചു കീറി. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ലോക്സഭാ സ്പീക്കർ ഓം ബിർള പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിക്കുകയും ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.