കർണാടകത്തിൽ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയം. രണ്ട് മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തുകയായിരുന്നു. ദാവണഗെരെ സൗത്ത്, ബാഗൽകോട്ട്, മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്.

ദാവണഗെരെ സൗത്ത് കോൺഗ്രസിന് നിലനിർത്താനായെങ്കിലും ഭൂരിപക്ഷം അഞ്ചിലൊന്നായി ചുരുങ്ങി. കോൺഗ്രസിൻ്റെ സമർഥ് ശാമനൂർ മല്ലികാർജുന 5,708 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ ശ്രീനിവാസ ടി. ദാസകാരിയപ്പയെ പരാജയപ്പെടുത്തിയത്.

ബാഗൽകോട്ട് കോൺഗ്രസിൻ്റെ ഉമേഷ് മേട്ടി 22,332 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. എച്ച്.വൈ.മേട്ടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 98,919 വോട്ട് ഉമേഷ് മേട്ടിക്ക് ലഭിച്ചപ്പോൾ ബി.ജെ.പി.യുടെ ചരന്തിമത് വീരഭദ്രയ്യക്ക് 76,587 വോട്ട് ലഭിച്ചു.

Related Posts