തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ചു. കാട്ടാക്കടയിലെ കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണ്മാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് സ്കൂളിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അതിനിടയിൽ മരണത്തിന് പിന്നിൽ ക്ലാർക്കെന്ന് കുടുംബത്തിൻ്റെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്.
കുട്ടിയെ ക്ലാർക്ക് മാനസീകമായി പീഡിപ്പിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേ സമയം വിഷയത്തെ പറ്റി പ്രിൻസിപ്പലിനോട് സംസാരിച്ചെന്നും റെക്കോർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായെന്ന് പ്രിൻസിപ്പൽ പറഞ്ഞുവെന്നും അരുവിക്കര എം എൽ എ ജി സ്റ്റീഫൻ അറിയിച്ചു.
റെക്കോർഡ് സബമിറ്റ് ചെയ്യുന്നതിനിടയിൽ ക്ലർക്കുമായി തർക്കം ഉണ്ടായതിൻ്റെ ഭാഗമായി കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് കൊണ്ടു വരാൻ പറഞ്ഞിരുന്നുവെന്ന് പ്രിൻസിപ്പൽ അറിയിച്ചുവെന്നും എം എൽ എ പറഞ്ഞു.