പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണന് തകർപ്പൻ ജയം. 7,487 വോട്ടിന്റെ നിർണ്ണായക ഭൂരിപക്ഷം നേടിയാണ് വി കുഞ്ഞികൃഷ്ണന്റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ജയിച്ചത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്റെ ആധികാരിക ജയം നേടിയാണ് മുൻ സിപിഎം ഏരിയ സെക്രട്ടറി കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ ആദ്യത്തെ വിള്ളൽ വീഴ്ത്താൻ വി കുഞ്ഞികൃഷ്ണനായി.