ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ​രാ​തി ന​ൽ​കി​യ ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ൾ താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി വി​നേ​ഷ് ഫോ​ഗ​ട്ട്. ‘പ​രാ​തി ന​ൽ​കി​യ ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ൾ ഞാ​നാ​ണ്. ഞ​ങ്ങ​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ക​യാണ്’ വി​നേ​ഷ് പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. അ​ധി​കൃ​ത​ർ ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​രും സ്പോ​ർ​ട്‌​സ് മ​ന്ത്രാ​ല​യ​വും വെ​റും കാ​ഴ്ച്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്നും താ​രം കു​റ്റ​പ്പെ​ടു​ത്തി. വ്യ​ക്തി​പ​ര​മാ​യ അ​ന്ത​സ് ക​ണ​ക്കി​ലെ​ടു​ത്താണ് ഇ​ത്ര​യും കാ​ലം പേ​ര് വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന​ത്.

യു​പി​യി​ലെ ഗോ​ണ്ട​യി​ൽ ഡ​ബ്ല്യുഎ​ഫ്ഐ റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റു​ക​ളും ട്ര​യ​ൽ​സു​ക​ളും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​റ​ന്നു​പ​റ​ച്ചി​ലി​ന് നി​ർ​ബ​ന്ധി​ത​യാ​യ​ത്. ബ്രി​ജ് ഭൂ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ കോ​ള​ജി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Related Posts