പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്ത് അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുന്നു. ജൂലായ് വരെയുള്ള നൂറോളം സർവീസുകളാണ് റദ്ദ് ചെയ്യുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു. യുദ്ധം കാരണം എയർ ഇന്ത്യക്ക് അനേകം അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതുകാരണം ഇന്ധന ഉപയോഗം വർദ്ധിക്കുകയും പ്രവർത്തന ചെലവ് വർദ്ധിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളാൽ ജൂലായ് വരെ സർവീസുകൾ റദ്ദാക്കുകയല്ലാതെ മറ്റുവഴിയില്ലെന്ന് എയർ ഇന്ത്യ സിഇ പറഞ്ഞു. ദിനംപ്രതി 1100 സർവീസുകൾ നടത്തുന്ന വിമാനക്കമ്പനി യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.