സുഹൃത്തായ യുവതിയുടെ കുട്ടികളെ മർദിച്ച കോൺഗ്രസ് നേതാവിനെതിരെ കർണാടക പൊലീസ് പോക്സോ കേസെടുത്തു. ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവിനെതിരെയാണു കേസെടുത്തത്. യുവതിയുടെ ഭർത്താവിൻ്റെ പരാതിയിൽ ആണ് കേസ് എടുത്തിരിക്കുന്നത്. ആനന്ദും യുവതിയും തമ്മിലുള്ള അവിഹിത ബന്ധം കുട്ടികൾ ചോദ്യം ചെയ്‌തിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് ഇരുമ്പുവടി ഉപയോഗിച്ചു കുട്ടികളെ മർദിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി കഴിഞ്ഞ മൂന്ന് നാല് വർഷമായി വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

Related Posts