ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റീസുമാരായ പി.കൃഷ്ണകുമാർ, ബസന്ത് ബാലാജി എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ദളിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഹർത്താലിൽ വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു.
ഇന്ന് വൈകുന്നേരം അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകാനും ഡിജിപിക്ക് കോടതി നിർദേശം നൽകി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗത തടസ്സവും നേരിട്ടിരുന്നു.