വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്. ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന അളവ്. ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോർഡും മറികടന്ന് 118.26 ദശലക്ഷം യൂണിറ്റിൽ എത്തി. ഇന്നലെ 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. ഇതും റെക്കോർഡ് ആണ്.

വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പാകാതെ വന്നതോടെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

Related Posts