മംഗളൂരു ബെംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിനിൽ യുവതി ആൺ കുഞ്ഞിന് ജന്മം നൽകി. മുരുഡേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട മുരുഡേശ്വർ-ബെംഗളൂരു എക്സ്പ്രസ് ട്രെയിനിൽ ആണ് മൈസൂരു സ്വദേശിനിയായ പൊന്നമ്മ ഞായറാഴ്‌ച രാത്രി ആൺ കുഞ്ഞിന് ജന്മം നൽകിയത്.

ട്രെയിൻ മംഗളുരുവിൽ നിന്ന് പുറപ്പെട്ടതോടെ യുവതിക്ക് പ്രസവ വേദന തുടങ്ങി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതിയെ യാത്രക്കാരായ സ്ത്രീകൾ ശ്രദ്ധിക്കുകയും ഉടൻ അധികൃതരെ അറിയിക്കുകയും ചെയ്തു. ട്രെയിൻ അടുത്തുള്ള ‌സ്റ്റേഷനിൽ നിർത്താൻ തീരുമാനിച്ച റെയിൽവേ ജീവനക്കാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ വിവരം അറിയിക്കുകയും ചെയ്‌തു. ആശുപത്രി അധികൃതർ ഒരു മെഡിക്കൽ സംഘത്തെ റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കുകയും ട്രെയിനിനുള്ളിൽ പ്രസവത്തിനായുള്ള ഒരുക്കം നടത്തുകയും ചെയ്യുകയായിരുന്നു.

Related Posts