പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുലിനു 47 പന്തുകളിൽനിന്ന് സെഞ്ചറി. രാഹുൽ ഒൻപതു സിക്‌സുകളും 16 ഫോറുകളുമുൾപ്പടെ 152 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ട‌ത്തിൽ 264 റൺസെടുത്തു. നിതീഷ് റാണ അർധ സെഞ്ചറി (44 പന്തിൽ 91) നേടി പുറത്തായി. ഓപ്പണർ പതും നിസംഗ 28 റൺസിൽ ഡൽഹിക്കു നഷ്ടമായി. അർഷ്ദീപ് സിങിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പ്രബ് സിമ്രൻ സിങ് ക്യാച്ചെടുത്താണു നിസംഗയെ വീഴ്ത്തിയത്. പവർപ്ലേയിൽ ഡൽഹി 68 റൺസെടുത്തു. 10 ഓവറുകളിലാണ് ഡൽഹി 100 പിന്നിട്ടു. 26 പന്തുകളിൽ അർധ സെഞ്ച്വറി തികച്ച രാഹുൽ പിന്നീടുള്ള 21 പന്തുകളിൽ 100ലെത്തി. ഈ സീസണിൽ താരത്തിൻ്റെ ആദ്യ സെഞ്ച്വറിയാണിത്.

15.3 ഓവറിൽ ഡൽഹി 200 പിന്നിട്ടു. പഞ്ചാബ് പേസർ സേവ്യർ ബാർട്‌ലെറ്റിന്റെ പന്തിൽ ശ്രേയസ് അയ്യരുടെ ക്യാച്ചിലാണ് നിതീഷ് റാണ വീഴുന്നത്. എന്നാൽ അവസാന ഓവർ വരെ തകർത്തടിച്ച രാഹുൽ ഐപിഎലിൽ 150 പിന്നിടുന്ന മൂന്നാമത്തെ ബാറ്റർ എന്ന റെക്കോർഡും സ്വന്തമാക്കി.

Related Posts