ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള അ​മേ​രി​ക്ക​ൻ അ​വ​താ​ര​ക​ൻ മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച് യു​എ​സ് പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്.
മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ ‘സാ​വേ​ജ് നേ​ഷ​ൻ’ എ​ന്ന പോ​ഡ്‌​കാ​സ്റ്റി​ലാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ. മൈ​ക്ക​ൽ സാ​വേജ് അ​മേ​രി​ക്ക​യി​ലെ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വ നി​യ​മ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് ട്രം​പ് ‘ട്രൂ​ത്ത് സോ​ഷ്യ​ൽ’ പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും ‘ന​ര​ക​ക്കു​ഴി​ക​ൾ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച സാ​വേ​ജ് ​ ഇ​ന്ത്യ​യി​ൽ നി​ന്നും ചൈ​ന​യി​ൽ നി​ന്നും എ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ ‘ലാ​പ്ടോ​പ്പു​ക​ളു​മാ​യി എ​ത്തി​യ ഗു​ണ്ട​ക​ൾ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ഇ​ന്ത്യ​ക്കാ​രും ചൈ​ന​ക്കാ​രും അ​മേ​രി​ക്ക​ൻ പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്നു, ഇ​വ​ർ അ​മേ​രി​ക്ക​യ്ക്ക് വ​ലി​യ ദോ​ഷം വ​രു​ത്തി​വെ​ക്കു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​ടെ​ക് മേ​ഖ​ല​ക​ളി​ൽ വെ​ള്ള​ക്കാ​ർ​ക്ക് ജോ​ലി ല​ഭി​ക്കാ​ത്ത​ത് ഇ​ന്ത്യ​ക്കാ​രും ചൈ​ന​ക്കാ​രും ഈ ​സം​വി​ധാ​ന​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ ഇവിടെ വന്ന് കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ അവർക്ക് ഇൻസ്റ്റന്റ് പൗരത്വം ലഭിക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്ക് പൗ​ര​ത്വം ല​ഭി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം എന്ന് ട്രം​പി​ന്‍റെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം ഭേ​ദ​ഗ​തി പ്ര​കാ​രം ഈ ​പൗ​ര​ത്വം ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ടെ​ന്ന​ത് വ​ലി​യ നി​യ​മ​ത​ട​സ​മാ​ണ്. നി​ല​വി​ൽ ഈ ​വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലുമാണ്.

Related Posts