തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഇന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവനുമായി ചര്‍ച്ച നടത്തും. പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നുതന്നെയുണ്ടാകും എന്ന് മന്ത്രി പറഞ്ഞു. വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വി എന്‍ വാസവന് പറഞ്ഞു.
യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആര് ബിന്ദു, കെ രാജന് എന്നിവരുമായി വി എന്‍ വാസവന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദേവസ്വങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് തീരുമാനമെടുക്കണമെന്നും ഒരു മുന്‍വിധിയോടെ യോഗത്തെ സമീപിക്കില്ലെന്നും വി എന്‍ വാസവന് പറഞ്ഞു. ആര്‍ഭാടം വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. വെടിക്കെട്ട് അപകടം നടന്ന് നിരവധി പേര് മരിച്ച സാഹചര്യത്തില്‍ ആഘോഷം വേണ്ടെന്ന പൊതുവികാരമുണ്ടെന്നാണ് സര്‍ക്കാരിൻ്റെ വിലയിരുത്തല്‍.