ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. രാംനഗർ – ഉധംപുർ ഹൈവേയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടവാർത്ത അറിഞ്ഞ ഉടൻ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുരന്തത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും അപകടത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Posts