വടകരയിൽ കാണാതായ 25 കാരനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ആയഞ്ചേരി സ്വദേശി വിഷ്ണുവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ മാസം 13ആം തീയതി മുതലാണ് വിഷ്ണുവിനെ കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞൂ വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു പിന്നീട് രാത്രിയിൽ താൻ കോഴിക്കോടേക്ക് പോകുകയാണെന്നും വൈകി മാത്രമേ എത്തുകയുള്ളൂവെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പിന്നീട് വിഷ്ണുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം തികഞ്ഞു.

പൊലീസിൻ്റെ അന്വേഷണത്തിൽ കാസർഗോഡാണ് അവസാനമായി മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്താനായത്. വടകര ബസ് സ്റ്റാൻഡിൽ കൂട്ടുകാരനോടൊപ്പം നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരുന്നു. വിഷ്‌ണു കാണാതായതിന് പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന ആരോപണം അടിവരയിടുന്ന തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോൺ ആപ്പ് ഭീഷണിയെ കുറിച്ച് സഹോദരന് അയച്ച സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും വിഷ്ണു ചാറ്റിൽ വെളിപ്പെടുത്തിയിരുന്നു.

Related Posts