14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിൻ നൽകിയതിൻ്റെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായി കർണാടക സർക്കാർ. കലബുർഗി ജില്ലയാണ് ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക്(68.3)കൈവരിച്ചത്. തൊട്ടുപിന്നിൽ യാദ്‌ഗിർ (37.7), കൊപ്പൽ (36.9) എന്നിവയാണ്.
21 ജില്ലകൾ ജനസംഖ്യയുടെ 30ശതമാനത്തിലധികം പേർക്കും വിജയകരമായി വാക്സിനേഷൻ നൽകി. ഇതിനു വിപരീതമായി, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി ബിഎ) പരിധികളിൽ ജനസംഖ്യയുടെ ആറ് ശതമാനം പേർക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയത്.

Related Posts