കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോണിൻ്റെ ബിരിയാണി ഫെസ്റ്റ് നാളെ
കേരളസമാജം(R) ബാംഗ്ലൂർ കെ.ആർ.പുരം സോണിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആറ് വർഷക്കാലമായി നിസ്സഹായകരായ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതിനുവേണ്ടി നടത്തിവരാറുള്ള ബിരിയാണിഫെസ്റ്റ് നാളെ നടക്കും. 2024-2025 അദ്ധ്യയനവർഷത്തിൽ ഏകദേശം ആറരലക്ഷത്തോളം രൂപയുടെ സ്കോളർഷിപ്പ് ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസസഹായമായി സമാഹരിക്കാൻ കഴിഞ്ഞിരുന്നു.
ഈ വർഷം ഏഴു ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സോൺ ചെയർമാൻ ഷിബു കെ എസ്, കൺവീനർ ബിനു.പി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9945776174, 9886596748