ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ വീ​ട്ട​മ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.

Related Posts