നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ കേരളീയത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെ വിഷു ആഘോഷിച്ചു.
അപാർട്ട്മെൻറ് പാർട്ടിഹാളിൽ നടന്ന ആഘോഷത്തിൽ അംഗങ്ങൾ വിഷുകണി ഒരുക്കി. മുതിർന്ന അംഗങ്ങളായ ചന്ദ്രശേഖരൻ, ഹരീഷ് ഭാസ്കരൻ എന്നിവർ അംഗങ്ങൾക്കെല്ലാം വിഷുകൈനീട്ടം നൽകി. രാജൻ, ജാസ്മിൻ, ഡോ.ലക്ഷ്മി പൂയത്ത്, ഡോ.രേഷ്മ, ഗായത്രി, ഗോപികൃഷ്ണൻ, അനീഷ പ്രസാദ്, പ്രസാദ് സിപി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിഷുസദ്യയോടുകൂടി പരിപാടികൾ അവസാനിച്ചു.