കേരള സമാജം ഈസ്റ്റ് സോൺ വിഷു ആഘോഷം സംഘടിപ്പിച്ചു. വിഷു ആഘോഷം സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ അദ്ധ്യക്ഷതയിൽ കേരള സമാജം പ്രസിഡണ്ട് ഹനീഫ് ഉദ്ഘാടനം ചെയ്തു.
കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ വിഷു സന്ദേശം നൽകി. വൈസ് പ്രസിഡണ്ട് സുധീഷ്, ട്രഷറർ ജോർജ് തോമസ്, സോൺ കൺവീനർ രാജീവൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, മറ്റ് സോൺ നേതാക്കളായ സുരേഷ് കുമാർ, പീ വി എൻ ബാലകൃഷ്ണൻ, ഹരികുമാർ, പോൾ പീറ്റർ, സോൺ വനിതാ ചെയർപേഴ്സൻ അനു അനിൽ, കൺവീനർ ഡോണ സലി, വനിതാ വിഭാഗം നേതാക്കളായ ദിവ്യ മുരളീ, രമ്യാ ഹരികുമാർ, സുധ സുധീർ, സുജ ഗോപകുമാർ, രത്ന നായർ തുടങ്ങിയവർ സംബന്ധിച്ചു.
വിഷു കൈനീട്ടവും സോൺ കുടുംബാംഗങ്ങൾ ഒരുക്കിയ വിഷുസദ്യയും കലാപരിപാടികളും നടന്നു.