ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​റി​ൽ ദേ​ശി​യ​പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ച് ആ​റ് തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു. രാ​ജ്കോ​ട്ടി​ലെ ഗ​ദ്ക ഗ്രാ​മ​ത്തി​ൽ നി​ന്ന് ദേ​ക​വാ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു തീ​ർ​ഥാ​ട​ക സം​ഘം. ല​ഖ്താ​ർ-​വി​രാം​ഗാം പാ​ത​യി​ൽ ട​യ​ർ മാ​റ്റു​ന്ന​തി​നാ​യി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു ലോ​റി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​ന്ന​തി​നി​ടെ​യാ​ണ് പി​ന്നി​ൽ നി​ന്ന് വ​ന്ന ട്ര​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. പ​ത്തോ​ളം പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആ​റ് തീ​ർ​ഥ​ട​ക​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. ട്ര​ക്കി​ടി​ച്ച ലോ​റി ഡ്രൈ​വ​ർ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. അ​പ​ക​ടം ക​ണ്ടു​നി​ന്ന യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related Posts