വി​ട​പ​റ​ഞ്ഞ പ്രമുഖ ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ​യെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​യും ബ​ഹു​മു​ഖ പ്ര​തി​ഭ​യു​മാ​യ ആ​ശാ ഭോ​സ്‌​ലെ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​തി​യാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു. അ​വ​രു​ടെ കു​ടും​ബ​ത്തി​നും ആ​രാ​ധ​ക​ർ​ക്കും സം​ഗീ​ത പ്രേ​മി​ക​ൾ​ക്കും ത​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി. ആ​ശാ ഭോ​സ്‌​ലെ​യ്ക്കൊ​പ്പ​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ എ​പ്പോ​ഴും ഓ​ർ​മ​യി​ലു​ണ്ടാ​കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി എ​ക്സി​ൽ കു​റി​ച്ചു. ദ​ശ​ക​ങ്ങ​ൾ നീ​ണ്ട അ​വ​രു​ടെ അ​സാ​ധാ​ര​ണ​മാ​യ സം​ഗീ​ത ജീ​വി​തം ന​മ്മു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​മ​റ്റ ഹൃ​ദ​യ​ങ്ങ​ളെ സ്‌​പ​ർ​ശി​ക്കു​ക​യും ചെ​യ്‌​തുവെന്നും മോദി കുറിച്ചു.

Related Posts