തൻ്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്ത്. തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കുമെതിരെ വിജയ് ആഞ്ഞടിച്ചത്.

കരൂരിൽ തിരക്കിനിടെയുണ്ടായ മരണങ്ങളും, ജനനായകൻ വിവാദവുമൊന്നും തന്നെ തളർത്തിയിട്ടില്ല എന്നും തന്നെ വ്യക്തിപരമായി തകർക്കാൻ ആയി തിരഞ്ഞെടുപ്പിന് കൃത്യം 30 ദിവസം മുൻപ് തൻ്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനാണ് വിവാഹമോചന ഹർജി നീക്കത്തിന് പിന്നിലെന്നും വിജയ് വ്യക്തമാക്കി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോടികൾ നൽകി സംസ്ഥാനത്തെ കോൺഗ്രസിനെ വിലയ്ക്കെടുത്തുവെന്ന് വിജയ് ആരോപിച്ചു. തമിഴ്നാട്ടിൽ ഇപ്പോഴുള്ളത് ഒരു ‘പണപ്പെട്ടി സഖ്യം’ മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമാണെന്നും വിജയ് അവകാശപ്പെട്ടു.

Related Posts