എസ് എൻ ഡി പി യോഗം ബൊമ്മനഹള്ളി ശാഖയുടെ ഈ വർഷത്തെ വിഷു ആഘോഷവും കുടുംബസംഗമവും നാളെ വൈകുന്നേരം 4 മണി മുതൽ ശാഖാ ഓഫീസിൽവച്ച് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്നതാണ്. ശാഖയിലെ മുതൂർന്ന കമ്മിറ്റി അംഗം വി കെ സുബ്രഹ്മണ്യൻ, അംഗങ്ങൾക്ക് വിഷു കൈനീട്ടം വിതരണം ചെയ്യുന്നതും വനിതാ സംഘം പ്രസിഡണ്ട് രമാ മോഹൻ്റെ നേതൃത്വത്തിൽ ഗുരുപൂജ നടത്തുന്നതുമാണ്. ചടങ്ങുകൾക്ക് പ്രസീജ, ബിനോ എന്നിവർ ഭദ്രദീപം തെളിയിക്കും.
എല്ലാ ശാഖാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി ബിജുകുമാർ പി ബി അറിയിച്ചു.

Related Posts