അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്റിൻ (4) ആണ് മരിച്ചത്. വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ അമ്മയും നാലു വയസുകാരിയും റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പാങ്ങോട് ഗവ. എൽപിഎസിലെ എൽ കെ ജി വിദ്യാർത്ഥിനി ആയിരുന്നു സന. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് കൊച്ചാലുംമൂട് കബറിസ്താനിൽ കബറടക്കും.