മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 11 മണി മുതൽ ഇന്ദിരാനഗറിലുള്ള റോട്ടറി ക്ലബ്ബിൽവച്ച് വിഷു ആഘോഷം നടത്തും.
വൈസ് പ്രസിഡണ്ട് പ്രഭാകരൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷത്തിൽ വിഷുക്കണി, വിഷു കൈനീട്ടം, വിഭവസമൃദ്ധമായ സദ്യ, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു.

Related Posts