യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യ​മു​ണ്ടാ​കു​മെന്ന് എ.​കെ.​ആ​ന്‍റ​ണി. ഒ​രു ത​രം, ര​ണ്ടു ത​രം, മൂ​ന്നു ത​രം യു​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ചു​വെ​ന്നും വോ​ട്ട് ചെ​യ്ത​ശേ​ഷം എ.​കെ.​ആ​ന്‍റ​ണി അം​ഗം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം ഉ​യ​ർ​ന്ന ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ജ​ന​രോ​ഷ​മാ​കു​ന്ന കൊ​ടു​ങ്കാ​റ്റാ​യി രൂ​പ​പ്പെ​ട്ടു.

യു​ഡി​എ​ഫ് ഇ​ത്ത​വ​ണ കേ​ര​ളം തൂ​ത്തു​വാ​രും.10 വ​ർ​ഷ​ത്തെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്ക് ക​ണ​ക്കു ചോ​ദി​ക്കാ​ൻ ജ​നാ​ധി​പ​ത്യ കേ​ര​ളം കാ​ത്തി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ ന​ൽ​കാ​വു​ന്ന ക​ടു​ത്ത​ശി​ക്ഷ ഈ ​സ​ർ​ക്കാ​രി​ന് വോ​ട്ട​ർ​മാ​ർ ന​ൽ​കും.

യു​ഡി​എ​ഫ് ഇ​ത്ത​വ​ണ കേ​ര​ളം തൂ​ത്തു​വാ​രും. പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ന്ന് വൈ​കു​ന്നേ​രം 6 ​ന് അ​സ്ത​മി​ക്കും. മേ​യ് 4 ന് ​ശേ​ഷം ഇ​ട​തു​നേ​താ​ക്ക​ൾ​ക്ക് പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന തെ​റ്റു​തി​രു​ത്ത​ൽ ന​ട​ത്താം. ബി​ജെ​പി കേ​ര​ള​ത്തി​നു ചേ​ർ​ന്ന പാ​ർ​ട്ടി​യ​ല്ല. അ​വ​ർ​ക്കു കേ​ര​ള​ത്തി​ൽ വേ​രോ​ട്ടം ല​ഭി​ക്കി​ല്ല. അ​വ​ർ​ക്ക് ജ​യി​ക്കാ​വു​ന്ന ഒ​രു സീ​റ്റും കാ​ണു​ന്നി​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കാ​ല​ത്തു യു​ഡി​എ​ഫി​നെ എ​തി​ർ​ത്ത എ​സ്എ​ഫ്ഐ​യു​ടെ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ തു​ട​ർ​ഭ​ര​ണ​ത്തി​ന് എ​തി​രാ​യി യു​ഡി​എ​ഫി​നൊ​പ്പം കൈ​കോ​ർ​ക്കു​ക​യാ​ണ്. ഇ​ട​തു​പാ​ർ​ട്ടി​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ തു​ട​ർ​ഭ​ര​ണ​ത്തി​ന് എ​തി​രാ​ണ്. അ​വ​രെ​ല്ലാം ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നൊ​പ്പ​മാ​ണെ​ന്നും എ.​കെ.​ആ​ന്‍റ​ണി പറഞ്ഞു.

Related Posts