അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക കേസിലെ ആറാം പ്രതിയാണ് മരിച്ച വിനോദ്. കേസിൽ ആകെ 9 പ്രതികളുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കേസിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാനികിത്തെയാണ് പ്രതിയുടെ മരണം. ഒരു മാസം മുൻപ് അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിൽ ഹൈക്കോടതി മറ്റ് എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. നിലവിൽ റിമാൻഡിലാണ് ഇവർ.