ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ്, ഫെയ്മ കർണാടക ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിഷു കൈനീട്ടം വിഷുവിനെ വരവേൽക്കാനുള്ള ആവേശം തുളുമ്പിയ ആഘോഷമായി മാറി.

വിഷു കൈനീട്ടം 2026 പി സി മോഹൻ എം പി ഉത്ഘാടനം ചെയ്തു. ഫെയ്മ കർണാടക പ്രസിഡണ്ട് റജി കുമാർ അധ്യക്ഷത വഹിച്ചു. ഫെയ്മ ദേശീയ വർക്കിങ് പ്രസിഡണ്ട് കെ വി വി മോഹനൻ മുഖ്യാതിഥിയായി. വൈറ്റ് ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ സി ജെ ബാബു, കസ്റ്റംസ് കമ്മീഷണർ ഗോപകുമാർ, നർത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, ഹൊരമാവ് നവജ്യോതി പബ്ലിക് സ്കൂൾ ചെയർമാൻ ചന്ദ്രശേഖർ, ഫെയ്മ കർണാടക സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ബി അനിൽ കുമാർ, കേരള സമാജം പ്രസിഡണ്ട്‌ എം ഹനീഫ്, കെ എൻ എസ് എസ് ചെയർമാൻ മനോഹരകുറുപ്പ്, ലോക കേരള സഭാഗം ബിനോയ്‌ എസ് നായർ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥൻ, കൈരളി കലാ സമിതി സെക്രട്ടറി സുധീഷ് പി കെ, ഇ സി എ പ്രസിഡണ്ട്‌ വേണു രവീന്ദ്രൻ, കലാ വേദി പ്രസിഡണ്ട് ആർ ജെ നായർ, കേരള എഞ്ചിനീയർസ് അസോസിയേഷൻ പ്രസിഡണ്ട് അർജുൻ സുന്ദരേശൻ, റൈറ്റേഴ്സ് & ആർട്ടിസ്റ്റ് ഫോറം സെക്രട്ടറി ശാന്ത കുമാർ, ബാംഗ്ലൂർ മലയാളീസ് അസോസിയേഷൻ പ്രസിഡണ്ട് സുജയൻ നമ്പ്യാർ,
നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ രക്ഷാധികാരി ജിതേഷ് അമ്പാടി, മലയാള കലാഭവൻ പ്രഡിഡണ്ട് പ്രഹ്ലാദൻ, നെലമംഗല കേരള സമാജം പ്രതിനിധി സതീഷ് കിണറ്റാലിൽ, മലബാർ മുസ്ലിം അസോസിയേഷൻ ജോയിൻറ് സെക്രട്ടറി സുബൈർ കായക്കൊടി തുടങ്ങിയ സംഘടനാ ഭാരവാഹികൾ സംബന്ധിച്ചു.

കലാപരിപാടികൾ, വിഷു കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.

Related Posts