കർണാടകയിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ ആറു മുതൽ ഒമ്പത് വരെ വിവിധ ജില്ലകളിൽ കനത്ത മഴ ലഭിക്കും. ദക്ഷിണ കർണാടക, വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, തീരദേശ ജില്ലകൾ, മലനാട് എന്നിവിടങ്ങളിൽ മഴ ലഭിക്കും. ബംഗളൂരു ഉൾപ്പെടെ 16 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ കു റവുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts