മലപ്പുറത്ത് പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത് . എംഎൽഎയ്ക്കെതിരെ വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നജീബ് കാന്തപുരം എംഎൽഎയും മറ്റൊരാളും ചേർന്ന് വിലയുടെ 50 ശ തമാനം മാത്രം നൽകിയാൽ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. പെരിന്തൽമണ്ണ പോലീസ് ആണ് എംഎൽഎയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.

വാട്‌സാപ്പിലൂടെയും വാർത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ എംഎൽഎ ഓഫീസിൽ വച്ച് 21,000 രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നുണ്ട്. 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ് നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നുമാണ് അനുപമയുടെ പരാതി.

Related Posts