ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) കർണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം നാളെ വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടക്കും. ഫെയ്മ കർണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാറിൻ്റെ അധ്യക്ഷതയിൽ ബാംഗ്ലൂർ സെൻട്രൽ എം പി, പി സി മോഹൻ എം.പി വിഷു കൈനീട്ടം ഉദ്ഘാടനം ചെയ്യും.
ഫെയ്മ ദേശീയ വർക്കിങ് പ്രസിഡണ്ട് കെ വി വി മോഹനൻ മുഖ്യാതിഥി ആവുന്ന പരിപാടിയിൽ കസ്റ്റംസ് കമ്മീഷണർ ഗോപകുമാർ ഐ ആർ എസ്, വൈറ്റ് ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ സി ജെ ബാബു, നർത്തകിയും സിനിമ നടിയുമായ ശ്രീദേവി ഉണ്ണി, ലോക കേരള സഭാംഗങ്ങൾ, സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. കലാപരിപാടികൾ, വിഷു കൈനീട്ടം, കരോക്കെ ഗാനമേള, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിഷു കൈനീട്ടം നൽകുമെന്ന് സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ അനിൽ കുമാർ, രക്ഷാധികാരി പി ജി ഡേവിഡ്, വി സോമനാഥൻ എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9845222688, 9845015527.