മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്രമം എ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളെ വെ​ടി​വ​ച്ച് മ​ല​യാ​ളി. വെ​ടി​വ​ച്ച ജ​യ​ൻ ശി​വാ​ന​ന്ദ​ൻ നാ​യ​ർ (51) എ​ന്ന​യാ​ളെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. വെ​ടി​യേ​റ്റ മൂ​ന്ന് യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ കൊല്ലപ്പെട്ടു. അ​ക്ബ​ർ അ​ബ്ദു​ൾ ഷെ​യ്ഖ് , സ​മീ​ർ അ​ഹ​മ്മ​ദ്, അ​ബ്ദു​ൽ ഹ​സ​ൻ ഷെ​യ്ഖ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്.

അ​ക്ബ​ർ അ​ബ്ദു​ൽ ഷെ​യ്ക്ക് ആ​ശു​പ​ത്രി​യിലേക്കുള്ള വഴിയിൽ വെച്ചു മ​രി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം യു​വ​തി​യു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ജ​യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇന്നലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൈ​ലാ​ഷ് ന​ഗ​റി​ലെ സു​മ​ൻ താ​യ് ച​വാ​ൻ ഹി​ന്ദി പ്രൈ​മ​റി സ്കൂ​ളി​ന് മു​ന്നി​ൽ വെ​ച്ച് യു​വ​തി​യെ ശ​ല്യം ചെ​യ്ത അ​ക്ര​മി​ക​ളെ ജ​യ​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​വ​ർ യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. പ​ല ത​വ​ണ ലൈം​ഗീ​ക അ​തി​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നു.

അ​ക്ര​മി​ക​ൾ ഇ​ന്ന​ലെ​യും യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ലൈം​ഗി​കാ​തി​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ചു. ഈ ​സ​മ​യ​ത്ത് ജ​യ​ൻ സ്ഥ​ല​ത്തെ​ത്തി യു​വാ​ക്ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് ജ​യ​ൻ ഇ​വ​രെ വെ​ടി വെ​ച്ച​ത്.

താ​ൻ സ​ഹോ​ദ​രി​യെ​പ്പോ​ലെ ക​രു​തി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച​തി​നാ​ലാ​ണ് യു​വാ​ക്ക​ളെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്കു​പ​യോ​ഗി​ച്ച് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് ജ​യ​ൻ പ്ര​തി​ക​രി​ച്ച​ത്. ക​ര​സേ​ന​യി​ൽ സൈ​നി​ക​നാ​യി​രു​ന്നു​ ജ​യ​ൻ എന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related Posts