ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ചിത്രം വിലയിരുത്തപ്പെടുന്നത്. ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന റിലീസ് അപ്രതീക്ഷിതമായ ചില സാങ്കേതിക പ്രതിസന്ധികളെത്തുടർന്നാണ് മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു.
ഇക്കാര്യം ചിത്രത്തിൻ്റെ നിർമ്മാതാവ് ആന്റോ ജോസഫും സ്ഥിരീകരിച്ചിട്ടുണ്ട്. 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാർ ഒരുമിച്ച് സ്ക്രീനിലെത്തുന്നത് എന്ന പ്രത്യേകതയും ‘പേട്രിയറ്റി’നുണ്ട്.