ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് നടത്തുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്നും പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർത്ഥിയ്ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്.

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ വിരിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൃത്യമായ കണക്ക് നല്‍കിയാല്‍ എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Posts