ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ഇ​റാ​നി​ലെ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൗ​ഫീ​ഖ് ദാ​രു എ​ന്ന മ​രു​ന്ന് ക​മ്പ​നി​യാ​ണ് ഇ​സ്രാ​യേ​ല്‍ ത​ക​ര്‍​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ക​മ്പ​നി​യു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​വും അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ഇ​റാ​ന്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഇ​ര്‍​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​റാ​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഡോ. ​മെ​ഹ്ദി പി​ര്‍​സ​ലേ​ഹി പ​റ​ഞ്ഞു. ഇ​സ്ര​യേ​ല്‍ മ​റ​യി​ല്ലാ​തെ​യും പ​ര​സ്യ​മാ​യും മ​രു​ന്ന് നി​ര്‍​മ്മാ​ണ ക​മ്പ​നി​ക​ളെ ബോം​ബി​ട്ടു ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ന്റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ഇന്നലെ പറഞ്ഞിരുന്നു.

Related Posts